കേരളത്തിന്റെ പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചു

ദേശീയ ജൂനിയർ വനിതാ ഫുട്ബോളിൽ കേരളം ക്വാർട്ടർ ഫൈനലിൽ പുറത്ത്. ഇന്ന് ക്വാർട്ടർ ഫൈനലിൽ ദാദർ നാഗർ ഹവേലി ആണ് കേരളത്തെ തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ദാദർ ഹവേലി ഇന്ന് കേരളത്തെ തോൽപ്പിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് കേരളം ക്വാർട്ടർ ഫൈനലിലേക്ക് എത്തിയത്. പക്ഷെ ആ മികവ് ഇന്ന് കാണാൻ ആയില്ല. ലഡാകിനെ 8-1നും പഞ്ചാബിനെ 6-1നും നാഗാലാൻഡിനെ 7-0നും ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കാൻ കേരളത്തിന് ആയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാർട്ടറിലേക്ക് കടന്നത്. ഈ തോൽവി കേരളത്തിന് വലിയ നിരാശയാണ്.