താന്‍ ഇനിയും ചെന്നൈ ജഴ്സിയില്‍ കളിക്കും, ഇത് അവസാന മത്സരമല്ലെന്ന് എംഎസ് ധോണി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

താന്‍ അടുത്ത വര്‍ഷവും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കുമെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. ഇന്ന് ഈ സീസണിലെ അവസാന മത്സരത്തിന്റെ ടോസിന് എത്തിയപ്പോള്‍ ഡാനി മോറിസണ്‍ ചോദിച്ച ചോദ്യത്തിന് ഇത് തന്റെ ചെന്നൈ നിരയിലെ അവസാന മത്സരമല്ലെന്ന് ധോണി അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത ചെന്നൈ ആരാധകര്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും തരുന്ന വാര്‍ത്തയാണ്. അടുത്ത വര്‍ഷം യുവനിരയെയാവും ധോണി നയിക്കുക എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ടീമിലെ പല സീനിയര്‍ താരങ്ങളും ഈ സീസണിന് ശേഷം പുറത്ത് പോകേണ്ടി വരുമെന്ന സൂചന നേരത്തെ തന്നെ മാനേജ്മെന്റ് നല്‍കി കഴിഞ്ഞു.

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്താകുന്നത്.