ഈ സീസണില്‍ ഒരു ഫിഫ്റ്റി നേടുവാന്‍ ധോണിയ്ക്ക് ആവുമോ? കിംഗ്സ് ഇലവന്‍ – സൂപ്പര്‍ കിംഗ്സ് പോരാട്ടത്തിന്റെ ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ തന്നെ പുറത്തായപ്പോള്‍ ഇന്ന് വിജയം നേടാനായില്ലെങ്കില്‍ കിംഗ്സിനും കാര്യങ്ങള്‍ കഷ്ടത്തിലാവും. ഇന്ന് ഒരു തോല്‍വി പഞ്ചാബിനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തേക്ക് എത്തിയ്ക്കും.

ഐപിഎലില്‍ ഇത്ര വര്‍ഷം കളിച്ചപ്പോള്‍ ഇത് ആദ്യമായിട്ടാണ് ധോണി ഒരു അര്‍ദ്ധ ശതകം ടൂര്‍ണ്ണമെന്റിന്റെ തങ്ങളുടെ അവസാന മത്സരത്തിലേക്ക് കടക്കുമ്പോളും നേടാനാകാതെ നില്‍ക്കുന്നത്.

ചെന്നൈ നിരയില്‍ മൂന്ന് മാറ്റമാണുള്ളത്. മിച്ചല്‍ സാന്റനറിന് പകരം ഇമ്രാന്‍ താഹിറും കരണ്‍ ശര്‍മ്മയ്ക്ക് പകരം ശര്‍ദ്ധുല്‍ താക്കുറും ഷെയിന്‍ വാട്സണ് പകരം ഫാഫ് ഡു പ്ലെസിയും ടീമിലേക്ക് എത്തുന്നു. രണ്ട് മാറ്റമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലുള്ളത്. ഗ്ലെന്‍ മാക്സ്വെലിന് പകരം ജെയിംസ് നീഷവും അര്‍ഷ്ദീപ് സിംഗിന് പകരം മയാംഗ് അഗര്‍വാളും ടീമിലേക്ക് എത്തുന്നു.

Comments are closed.