“കോഹ്ലിക്ക് ഇന്ത്യൻ ക്യാപ്റ്റൻസി കൈമാറിയത് പോലെയാണ് ധോണി സി എസ് കെയിലും ചെയ്യുന്നത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എം എസ് ധോണി സി എസ് കെ ക്യാപ്റ്റൻസി കൈമാറിയത് മുമ്പ് കോഹ്ലിക്ക് ഇന്ത്യൻ ക്യാപ്റ്റൻസി കൈമാറിയ സമാന രീതിയിൽ ആണെന്ന് സി എസ് കെ സി ഇ ഒ കാശി വിശ്വനാഥൻ പറഞ്ഞു.

എംഎസ് ധോണി ക്യാപ്റ്റൻസി മൈമാറുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ജദ്ദുവിന് (ജഡേജ) ക്യാപ്റ്റൻസി കൈമാറാനുള്ള ശരിയായ സമയമാണിതെന്ന് അദ്ദേഹത്തിന് തോന്നി. ജദ്ദുവും തന്റെ കരിയറിലെ പ്രധാന ഫോമിലാണെന്നും സിഎസ്‌കെയെ നയിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം കരുതുന്നു. ഫ്രാഞ്ചൈസിക്ക് എന്താണ് നല്ലത് എന്നത് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരിക്കണം. വിശ്വനാഥൻ പറഞ്ഞു.

ജഡേജയുമായി നേരത്തെയും ഇത് സംസാരിച്ചിരുന്നു. കഴിഞ്ഞ വർഷവും നിർദേശം വന്നിരുന്നു. ധോണിക്ക് പിന്തുടർച്ചക്കാരനാകാൻ ഏറ്റവും മികച്ച വ്യക്തി അവനായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് വിരാടിനെ നായകസ്ഥാനം ഏൽപ്പിച്ചതിന് സമാനമാണിത്. അതുപോലെ, പരിവർത്തനം സുഗമമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു കാണും. വിശ്വനാഥൻ പറഞ്ഞു.

ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ ജദ്ദുവിന് കഴിവുണ്ട്. അവൻ ഒരു മികച്ച ഓൾറൗണ്ട് ക്രിക്കറ്ററാണ്, ഒപ്പം ധോണിയുടെ മാർഗനിർദേശം എപ്പോഴും ഉണ്ടായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.