ധീരജിനെ കൊൽക്കത്ത കൊണ്ടു പോയി, മാനം നോക്കി കേരള ബ്ലാസ്റ്റേഴ്സ്

Photo: Kerala Blasters
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ധീരജ് സിങ് ക്ലബ് വിടുന്നു. ഐ ലീഗ് ക്ലബായ ഈസ്റ്റ് ബംഗാളിലേക്കാണ് ധീരജ് സിങ് പോവുന്നത്. ഈസ്റ്റ് ബംഗാൾ അടുത്ത സീസൺ മുതൽ ഐ.എസ്.എല്ലിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. റിയൽ കാശ്മീരിൽ നിന്ന് ബിലാൽ ഖാനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് മുതൽ ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അണ്ടർ 17 ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിന് പിന്നെലെയാണ് കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ധീരജ് സിംഗിനെ സ്വന്തമാക്കിയത്.

ദുരന്തമായി മാറിയ കഴിഞ്ഞ സീസണിൽ നിന്ന് മോചിതരാവാൻ വേണ്ടി പുതിയ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നതിനിടയിലാണ് ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. ഈ സീസണിൽ സഹൽ അബ്ദുൽ സമദിന് ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഒരാളായിരുന്നു ധീരജ് സിങ്. ഇന്ത്യൻ അണ്ടർ 23 ടീമിലും ധീരജ് സിങ് ഈ കാലയളവിൽ കളിച്ചിരുന്നു. ധീരജിനെ പോലൊരു യുവതാരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് കൈവിടുന്നത് ആരാധകരെ നിരാശരാക്കും.

Advertisement