ധനരാജിന് വേണ്ടി ഫുട്ബോൾ ഇതിഹാസങ്ങൾ കളത്തിൽ ഇറങ്ങുന്നു

Newsroom

48-മത് കാദറലി ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്രൗണ്ടിൽ വെച്ച് ഹൃദയാഘാതം മൂലം മരണപെട്ട കേരളത്തിന്റെ പ്രിയ ഫുട്ബോൾ താരം ധനരാജിനായി ഫുട്ബോൾ ഇതിഹാസങ്ങൾ ഒരുമിക്കുന്നു. ധനരാജിന്റെ കുടുംബത്തെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ഒരു പ്രദർശന മത്സരം നടത്താൻ ആണ് പെരിന്തൽമണ്ണ ടൂർണമെന്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ആസിഫ് സഹീറിന്റെ നേതൃതത്തിലുള്ള കേരള സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തി കേരളവും: ബംഗാൾ സന്തോഷ്ട്രോഫി താരങ്ങളെ അണിനിരത്തി കൊണ്ട് ബംഗാളും തമ്മിലുള്ള പ്രദർശന മൽസരം 10-01-2020 വെള്ളിയഴ്ച്ച 7 മണിക്ക് പെരിന്തൽമണ്ണ നഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടക്കും. അന്നത്തെ ഗെയ്റ്റ് ടിക്കറ്റ് കളക്ഷൻ പൂർണ്ണമായും ധനരാജിന്റെ കുടുംബത്തിനെ സഹായിക്കുന്നതിന് നൽകുന്നതാണ് എന്ന് കമ്മിറ്റി അറിയിച്ചു.

ടീം ബംഗാൾ;

സുശാന്ത് മാത്യു
സക്കീർ മാനുപ്പ
വാഹിദ് സാലി
നൗഷാദ് ബാപ്പു
നിയാസ് റഹ്മാൻ
സുബൈർ
കന്തസ്വാമി
റാഫി പാലക്കാട്
ഹേമൻ
വൈശാഖ്

കേരള ടീം;

ആസിഫ് സഹീർ
ഹബീബ് റഹ്മാൻ
ലേണൽ തോമസ്
ഷബീറലി
കണ്ണാപ്പി
ഫിറോസ്
അയ്യൂബ് ചെർപ്പളശ്ശേരി
മോഹനൻ കെ ആർ എസ്
ബാലു കെ ആർ എസ്
റഫീഖ് ഈപ്പൻ മെഡി ഗാർഡ്
ഊട്ടി അഷ്‌റഫ്
ശൗക്കത് മങ്കട
ആഷിക് റഹ്മാൻ