കേരളത്തിനെതിരെ തിരുവനന്തപുരം തുമ്പ സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഡല്‍ഹി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 525/9 ഡിക്ലയേര്‍ഡ് ചേസ് ചെയ്യാനിറങ്ങിയ ഡല്‍ഹിയ്ക്ക് രണ്ടാം ദിവസം തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ന് ജലജ് സക്സേന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകളുമായി ഭീതി വിതച്ചപ്പോള്‍ ഡല്‍ഹിയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി.
മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഡല്‍ഹി 107/8 എന്ന നിലയിലാണ്. ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് വാര്യറും ആസിഫ് കെഎമും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് നേടി. ഡല്‍ഹിയ്ക്കായി ക്രീസില്‍ ശിവം ശര്‍മ്മയും പ്രദീപ് സാംഗ്വാനുമാണ് ഏഴാം വിക്കറ്റില്‍ പൊരുതുന്നതിനിടെയാണ് ശിവം ശര്‍മ്മയെ സിജോമോന്‍ ജോസഫ് പുറത്താക്കിയത്. ശിവം ശര്‍മ്മ 11 റണ്‍സ് നേടി പ്രദീപുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 26 റണ്‍സ് നേടിയിരുന്നു. പ്രദീപ് സാംഗ്വാന്‍ 17 റണ്‍സ് നേടി നില്‍ക്കവെ ജലജ് സക്സേന താരത്തെ പുറത്താക്കി തന്റെ അഞ്ചാം വിക്കറ്റ് നേടി.