അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ദീപ്തി, ഇന്ത്യ മികച്ച സ്കോറിലേക്ക്

Deeptisharma

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 359/7 എന്ന നിലയിൽ. മത്സരത്തിന്റെ ആദ്യ രണ്ട് ദിവസവും നല്ല രീതിയിൽ മഴ കളി തടസ്സപ്പെട്ടതിനാൽ തന്നെ മത്സരം സമനിലയിലേക്ക് അവസാനിക്കുമെന്ന് ഉറപ്പാണ്.

ഇന്ന് ഇന്ത്യയ്ക്ക് താനിയ ഭാട്ടിയയുടെ(22) വിക്കറ്റാണ് നഷ്ടമായത്. സ്റ്റെല്ല കാംപെല്ലിനാണ് താനിയയുടെ വിക്കറ്റ്. അതേ സമയം ദീപ്തി ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയുടെ സ്കോര്‍ 350 റൺസ് കടത്തിയത്. 58 റൺസുമായി ദീപ്തി ശര്‍മ്മയാണ് ക്രീസിലുള്ളത്.

ഇന്നത്തെ ഡിന്നര്‍ ബ്രേക്കിന് മുമ്പുള്ള അവസാന ഓവറിൽ പൂജ വസ്ട്രാക്കറിനെ ഇന്ത്യയ്ക്ക് നഷ്ടമാകുകയായിരുന്നു. 13 റൺസ് നേടിയ പൂജയെ വീഴ്ത്തി എല്‍സെ പെറി തന്റെ രണ്ടാം വിക്കറ്റ് നേടി.

Previous article2023-27 ഐപിഎൽ മീഡിയ റൈറ്റ്സിന്റെ അപേക്ഷ ക്ഷണിച്ച് ബിസിസിഐ
Next articleതുടർച്ചയായി 203 മത്സരങ്ങൾ, ലാലിഗയിൽ ചരിത്രം കുറിച്ച് ഇനാകി വില്യംസ്