ഈ ഡെർബിക്ക് പകരം വെക്കാൻ ഒന്നുമില്ല, കൊൽക്കത്തയിൽ ഇന്നലെ എത്തിയത് 65000 കാണികൾ

Newsroom

കൊൽക്കത്ത ഡെർബിക്ക് പകരം വെക്കാൻ ഇന്ത്യൻ ഫുട്ബോളിൽ ഒന്നുമില്ലാ എന്നാ തന്നെ പറയേണ്ടി വരും. ഇന്നലെ ഐലീഗിൽ നടന്ന കൊൽക്കത്ത ഡെർബി കൊൽക്കത്തയിലെ ജനങ്ങൾ ആഘോഷം തന്നെയാക്കി മാറ്റി. ഈസ്റ്റ് ബംഗാൾ ആരാധകരും മോഹൻ ബഗാൻ ആരാധകരും സാൾട്ട് ലേക് സ്റ്റേഡിയം നിറച്ചു എന്ന് തന്നെ പറയാം.

കൊൽക്കത്തയിൽ ഫുട്ബോളിന് ആരാധകർ കുറയുന്നു എന്ന് പറഞ്ഞവർക്ക് ഒക്കെ മറുപടി നൽകുന്നതായിരുന്നു ഇന്നലത്തെ ജനം. 65000 പേരാണ് ഇന്നലെ ഡെർബി കാണാൻ എത്തിയത്. ഐ എസ് എല്ലിലോ ഐ ലീഗിലോ മറ്റൊരു മത്സരത്തിനും ഇത്രയും കാണികളെ ഈ സീസണിൽ സ്റ്റേഡിയത്തിൽ എത്തിക്കാൻ ആയിട്ടില്ല. രണ്ട് ആരാധക സംഘവും ഗ്രണ്ട് മാത്രമല്ല കൊൽക്കത്ത നഗരം തന്നെ അവരുടെ ടീമുകളുടെ നിറങ്ങളാൽ നിറച്ചു.

ബാന്നറുകൾ കെട്ടിഉഅ ബസ്സുകളും വലിയ വാഹനങ്ങളുമായി സാൾട്ട്ലേക്കിലുള്ള വഴികൾ നിറഞ്ഞിരുന്നു. പലരും കുടുംബത്തെ മൊത് കൂട്ടിയാണ് സ്റ്റേഡിയത്തിൽ എത്തിയത്. ഒരു ഫുട്ബോൾ മത്സരം സംസ്കാരത്തിന്റെ ഭാഗമായതിന്റെ ഫലങ്ങളായിരുന്നു ഇതൊക്കെ. ഇന്നലത്തെ മത്സരവും ഈ ആഘോഷങ്ങൾക്ക് ഒപ്പം നിലവാരം പുലർത്തി.

ഇന്നലെ നടന്ന മത്സരത്തിൽ അഞ്ചു ഗോളുകൾ പിറന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളാണ് ഡെർബി സ്വന്തമാക്കിയത്.