ബാഴ്സലോണയുടെ വെറ്ററൻ താരം ഡാനി ആൽവേസ് ക്ലബിൽ തുടരില്ല. ആൽവേസിന് ബാഴ്സലോണ പുതിയ കരാർ നൽകില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ആൽവേസ് ക്ലബ് വിട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു. ആൽവസിന് ബ്രസീലിന് ഒപ്പം ലോകകപ്പ് കളിക്കാൻ ആഗ്രഹം ഉണ്ടെന്നുള്ളത് കൊണ്ട് അതുകൊണ്ട് ലോകകപ്പ് വരെ ബാഴ്സലോണക്ക് ഒപ്പം തുടരണം എന്നായിരുന്നു ആഗ്രഹം.
ആറ് മാസത്തെയോ ഒരു വർഷത്തെയോ കരാർ ബാഴ്സലോണ ആല്വെസിന് നൽകും എന്ന് പ്രതീക്ഷിക്കപ്പെട്ടു എങ്കിലും അത് അല്ല നടക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ബാഴ്സലോണ സ്ക്വാഡിന്റെ ടീമായ ആൽവസ് അന്ന് ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സൈനിംഗ് ആയിരുന്നു.
ബാഴ്സലോണയിൽ 2008മുതൽ 2016വരെ ഉണ്ടായിരുന്ന ആൽവസ് ബാഴ്സലോണക്ക് ഒപ്പം 23 കിരീടങ്ങൾ നേടിയിരുന്നു. താരത്തിന്റെ പരിചയസമ്പത്ത് യുവതാരങ്ങളെ സ്വാധീനിക്കും എന്ന് ക്ലബ് വിശ്വസിക്കുന്നത് കൊണ്ടാണ് താരത്തെ വീണ്ടും ടീമിൽ എത്തിച്ചത്. ലോകകപ്പോടെ ആൽവേസ് ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്ന ആല്വേസ് ഈ വർഷം യൂറോപ്പിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്.