കണങ്കാലിലെ പ്രശ്‌നം കാരണം ഓസ്‌ട്രേലിയയുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ട്. കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്തോ ട്രാവിസ് ഹെഡോ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ആൺ സാധ്യത.
ശ്രീലങ്കൻ ടെസ്റ്റ് പര്യടനത്തിൽ നിന്ന് വിട്ടുനിന്ന കമ്മിൻസ് ബൗളിംഗ് ഇനിയും പുനരാരംഭിച്ചിട്ടില്ല. കമ്മിൻസിന്റെ തിരിച്ചുവരവ് സംശയമായതിനാൽ നേതൃത്വ ചുമതലകൾ സംബന്ധിച്ച് സ്മിത്തുമായും ഹെഡുമായും ടീം ചർച്ചകൾ നടത്തിവരികയാണെന്ന് പരിശീലകൻ മക്ഡൊണാൾഡ് പറഞ്ഞു.
പരിക്ക് കാരബ്ബം ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നിവരും ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധ്യതയില്ല.