ഐ പി എൽ പുനരാരംഭിച്ച ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 157 റൺസ് വിജയ ലക്ഷ്യം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് ആണ് എടുത്തത്. തുടക്കത്തിൽ മുംബൈയുടെ ബൗളിംഗിനു മുന്നിൽ പതറിയ ചെന്നൈ സൂപ്പർ കിംഗ്സ് ഗെയ്ക്വാദിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് ഭേദപ്പെട്ട സ്കോർ പടുത്ത് ഉയർത്തിയത്. ഇന്ന് ആദ്യ മൂന്ന് ഓവറിൽ തന്നെ ചെന്നൈക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. 24/4 എന്ന നിലയിൽ നിന്നാണ് ചെന്നൈ കരകയറിയത്.
റൺസ് ഒന്നും എടുക്കാതെ ഡുപ്ലസിസ് ബൗൾടിന് മുന്നിലും മൊയീൻ അലി മിൽനെക്ക് മുന്നിലും കീഴടങ്ങി. സുരേഷ് റെയ്ന 4 റൺസ് എടുത്തും ധോണി 3 റൺസ് എടുത്തും കളം വിട്ടതോടെ ചെന്നൈ 100 പോലും കടക്കുമോ എന്ന് ആരാധകർ ഭയന്നു. ചെന്നൈയിൻ ബാറ്റ്സ്മാൻ അമ്പാടി റായ്ഡു പരിക്കേറ്റും കളം വിട്ടിരുന്നു. പിന്നീടാണ് ഗെയ്ക്വാദും ജഡേജയും കൂടെ കൂട്ടുകെട്ട് പടുത്തു. ജഡേജ 33 റൺസ് എടുത്തു.
ഗെയ്ക്വാദ് തന്റെ ഫോം തുടരുന്നതാണ് കണ്ടത്. സമ്മർദ്ദങ്ങളിൽ പതറാതെ ബാറ്റു ചെയ്ത ചെന്നൈ ഓപ്പണർ 58 പന്തിൽ 88 റൺസ് എടുത്തു പുറത്താകാതെ നിന്നു. 4 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അവസാനം ബ്രാവോയുടെ വെടിക്കെട്ട് സി എസ് കെയെ ഭേദപ്പെട്ട സ്കോറിൽ എത്തിക്കാൻ സഹായിച്ചു. ബ്രാവോ എട്ട് പന്തിൽ നിന്ന് 23 റൺസ് അടിച്ചാണ് പുറത്തായത്.
മുംബൈക്ക് വേണ്ടി ബൗൾട്ട്, മിൽനെ, ബുമ്ര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി