ബ്രൈറ്റൺ വിപ്ലവമാകുന്നു, ലെസ്റ്ററിനെയും പരാജയപ്പെടുത്തി

20210919 193217

ഗ്രഹാം പോട്ടറിന്റെ കീഴിലെ ബ്രൈറ്റന്റെ മികച്ച ഫുട്ബോൾ തുടരുന്നു. ഇന്ന് ആവേശകരമായ മത്സരത്തിൽ ശക്തരായ ലെസ്റ്റർ സിറ്റിയെ ആണ് ബ്രൈറ്റൺ പരാജയപ്പെടുത്തിയത്. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രൈറ്റന്റെ വിജയം. 35ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് ബ്രൈറ്റൺ ആദ്യ ഗോൾ നേടിയത്. വെസ്റ്റ് ഹാർഡിന്റെ ഹാൻഡ് ബോളിന് ലഭിച്ച പെനൾട്ടി മൊപായ് ലക്ഷ്യത്തിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വെൽബെക്ക് ബ്രൈറ്റന്റെ രണ്ടാം ഗോൾ നേടി. ട്രോസാർഡിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. വാർഡിയിലൂടെ ഒരു ഗോൾ ലെസ്റ്റർ തിരിച്ചടിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.

പ്രീമിയർ ലീഗിലെ ഈ സീസണിലെ ലെസ്റ്ററിന്റെ രണ്ടാം പരാജയമായിരുന്നു ഇത്. ബ്രൈറ്റന്റെ ഇതോടെ സീസണിൽ കളിച്ച അഞ്ചു ലീഗ് മത്സരങ്ങളിൽ നാലു വിജയിച്ചിരിക്കുകയാണ്. 12 പോയിന്റുമായി അവർ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

Previous article“ഇംഗ്ലണ്ട് – പാകിസ്ഥാൻ പരമ്പര യു.എ.ഇയിലേക്ക് മാറ്റണം”
Next articleആദ്യം തകർന്ന ചെന്നൈയെ കൈപിടിച്ച് ഉയർത്തി റുതുരാജ് ഗെയ്ക്വാദ്