സ്പർസിനെതിരെ എന്നും അത്ഭുതങ്ങൾ കാണിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടെ സ്പർസിനെതിരെ ആടി തിമിർത്തു. ഇന്ന് ഓൾദ്ട്രാഫോർഡിൽ വെച്ച നടന്ന മത്സരത്തിൽ റൊണാൾഡോ ഒറ്റയ്ക് കാണ് സ്പർസിനെ മറികടന്നത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും നേടിയത് റൊണാൾഡോ തന്നെ.
അതി ഗംഭീരമായാണ് റൊണാൾഡോ മത്സരം ആരംഭിച്ചത്. കളിയുടെ 12ആം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ റൊണാൾഡോ ലോറിസിനെ കീഴ്പ്പെടുത്തി. അത് ഇന്ന് റൊണാൾഡോ ഫോമിലാണ് എന്നതിന്റെ സൂചനകളായിരുന്നു. ഈ ഗോളിന് 35ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഹാരി കെയ്ൻ മറുപടി പറഞ്ഞു. അലക്സ് ടെല്ലസിന്റെ ഒരു ഹാൻഡ് ബോളിനായിരുന്നു ഈ പെനാൾട്ടി ലഭിച്ചത്. സ്കോർ 1-1
38ആം മിനുട്ടിൽ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. സാഞ്ചോയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ സ്പർസ് വീണ്ടും യുണൈറ്റഡിനൊപ്പം എത്തി. മഗ്വയർ ആയിരുന്നു സെൽഫ് ഗോൾ വഴങ്ങിയത്.
വീണ്ടും റൊണാൾഡോ രക്ഷകനായി എത്തി. 81ആം മിനുട്ടിൽ ടെല്ലസിന്റെ കോർണറിൽ നിന്ന് ഒരു പവർ ഫുൾ ഹെഡർ. സ്കോർ 3-2. പ്രായം തളർത്താത്ത പോരാളിയാണ് താൻ എന്ന് ഒരിക്കൽ കൂടെ റൊണാൾഡോ തെളിയിച്ചു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 50 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. സ്പർസ് 45 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഉള്ളത്.