806 ഗോളുകൾ, ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ രണ്ട് ഗോളുകൾ നേടി കൊണ്ട് ഒരു ചരിത്രം കൂടെ തന്റെ പേരിലാക്കി. ഇന്നത്തെ ഗോളോടെ കോമ്പൊറ്റിറ്റീവ് ഫുട്ബോളിൽ 806 ഗോളുകളുമായി ഫുട്ബോൾ ചരിത്രത്തിലെ ടോപ്പ് സ്‌കോററായി റൊണാൾഡോ മാറി. ജോസഫ് ബികാൻ നേടിയ 805 ഗോളുകൾ ആണ് റൊണാൾഡോ മറികടന്നത്.

ഒരു ലോങ് റേഞ്ചറിൽ നിന്ന് ആയിരുന്നു റൊണാൾഡോ ഇന്ന് അക്കൗണ്ട് തുറന്നത്‌ പിന്നീട് ജാഡോൺ സാഞ്ചോയുടെ മികച്ച പാസ് സ്വീകരിച്ച് രണ്ടാം ഗോളും നേടി.

തന്റെ കരിയറിൽ സ്പോർട്ടിംഗിനൊപ്പം 5 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 135 ഗോളുകളും റയൽ മാഡ്രിഡിനൊപ്പം 450 ഗോളുകളും യുവന്റസ് ടൂറിനോടൊപ്പം 101 ഗോളുകളും പോർച്ചുഗീസ് ദേശീയ ടീമിനൊപ്പം 115 ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.