ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്ത കൊറോണ പരിശോധനയിൽ ആറു പേർ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. അവസാന ദിവസങ്ങളിൽ പ്രീമിയർ ലീഗ് താരങ്ങളിൽ ഒഫീഷ്യൽസും സ്റ്റാഫുകളുമായി 748 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്. ഇതിൽ നിന്നാണ് ആറു പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവർ ഏതു ക്ലബിൽ നിന്നാണെന്നോ പേരോ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യത മാനിച്ച് ഈ വിവരങ്ങൾ പുറത്തു വിടേണ്ട എന്നാണ് പ്രീമിയർ ലീഗിന്റെ തീരുമാനം.
മൂന്ന് ക്ലബുകളിൽ നിന്നാണ് ഈ ആറു പേർ എന്ന് മാത്രമെ ലീഗ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളൂ. ഈ ആറു പേർ അടുത്ത ഏഴു ദിവസം ഐസൊലേഷനിൽ കഴിയും. ബാക്കി മുഴുവൻ പേർക്കും നാളെ മുതൽ പരിശീലനം ആരംഭിക്കാം. പരിശോധന നടത്തിയതിൽ വെറും 0.80% പേർക്ക് മാത്രനേ രോഗം ഉള്ളൂ എന്നത് ഏറെ ആശ്വാസം നൽകുന്ന വാർത്ത ആയാണ് ഫുട്ബോൾ ലോകം കാണുന്നത്.