2020ലെ ഏഴാം ഗോളുമായി റൊണാൾഡോ, കോപ്പ ഇറ്റാലിയ സെമിയിൽ യുവന്റസ്

- Advertisement -

കോപ്പ ഇറ്റാലിയയിൽ യുവന്റസിന് ജയം. കരുത്തരായ റോമയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, റോഡ്രിഗോ ബെന്റങ്കൂർ,ലിയണാർഡോ ബൊണൂചി എന്നിവരാണ് യുവന്റസിനായി ഗോളടിച്ചത്‌. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡ് നേടാൻ യുവന്റസിനായിരുന്നു‌.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനോഹരമായ ഗോളിലൂടെയാണ് യുവന്റസ് വിജയക്കുതിപ്പിന് ആരംഭം കുറിച്ചത്. 2020ലെ‌ റൊണാൾഡോയുടെ നാലാം മത്സരത്തിലെ ഏഴാം ഗോളാണിത്. ഏറെ വൈകാതെ യുവന്റസിന്റെ കൗണ്ടർ അറ്റാക്കിലൂടെ റോഡ്രിഗോയുടെ ഗോളും പിറന്നു. ആദ്യ പകുതി അവസാനിക്കനിരിക്കെ ഡഗ്ലസ് കോസ്റ്റയുടെ ക്രോസ് ഹെഡ് ചെയ്ത് ബൊണൂചി ലീഡ് മൂന്നാക്കി. രണ്ടാം പകുതിയ അണ്ടറുടെ ഷോട്ട് തടയാൻ ശ്രമിച്ച് ബഫണിന്റെ സെൽഫ് ഗോൾ പിറന്നു. ഇന്നത്തെ ജയം യുവന്റസിനെ സെമിയിൽ എത്തിച്ചു. ഈ സീസണിൽ ഒരു ട്രെബിൾ ലക്ഷ്യം വെച്ചാണ് യുവന്റസിന്റെ മുന്നേറ്റം.

Advertisement