കോപ അമേരിക്ക ആദ്യ ക്വാർട്ടർ ഫൈനലിൽ കണ്ടത് ആവേശപോരാട്ടം. ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാർ ആയ പരാഗ്വയും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ ആയ പെറുവും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ശരിക്കും പിറന്നത് ഒരു കോപ്പ അമേരിക്ക ക്ലാസിക് എന്നു തന്നെ പറയേണ്ടി വരും. ഹോസെ പെക്കർമാന്റെ കഴിഞ്ഞ കോപ്പ അമേരിക്കയിൽ ഫൈനലിൽ കളിച്ച പെറുവിനു എതിരെ മുഖ്യ താരം ന്യൂകാസ്റ്റിൽ യുണൈറ്റഡ് താരം മിഗ്വേൽ ആൽമിരോൺ ഇല്ലാതെയാണ് പരാഗ്വയെ ഇറങ്ങിയത്. പരിക്ക് കാരണം ആൽമിരോണ് മത്സരം കളിക്കാൻ സാധിച്ചില്ല. എന്നാൽ ശക്തരായ പെറുവിനു എതിരെ എല്ലാ അർത്ഥത്തിലും പിടിച്ചു നിൽക്കുന്ന പരാഗ്വയെ ആണ് മത്സരത്തിൽ കണ്ടത്. 11 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം മുതലെടുത്ത പ്രതിരോധ നിര താരം ഗുസ്താവോ ഗോമസ് പരാഗ്വയെക്ക് ആദ്യ ഗോൾ സമ്മാനിച്ചു. എന്നാൽ 21 മിനിറ്റിൽ പെറു സമനില ഗോൾ കണ്ടത്തി. ആന്ദ്ര കറില്ലോയുടെ പാസിൽ നിന്നു ജിയാലുങ്ക ലാപഡുല ആണ് പെറുവിന്റെ സമനില ഗോൾ കണ്ടത്തിയത്.
നേരിയ മുൻതൂക്കം കൈവരിച്ച പെറു മത്സരത്തിന്റെ 40 മത്തെ മിനിറ്റിൽ ജിയാലുങ്ക ലാപഡുലയിലൂടെ തന്നെ ഗോൾ നേടി മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. തുടർന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം രണ്ടാം മഞ്ഞ കാർഡ് കണ്ട ഗുസ്താവോ ഗോമസ് ചുവപ്പ് കാർഡ് കണ്ടതോടെ പരാഗ്വയെ 10 പേരായി ചുരുങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി 54 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം മുതലെടുത്ത ജൂനിയർ അലോൺസോ പരാഗ്വയെക്ക് സമനില ഗോൾ സമ്മാനിച്ചു. 80 മത്തെ മിനിറ്റിൽ ആന്ദ്ര കറില്ലോയുടെ പാസിൽ നിന്നു യോഷിമർ അടിച്ച പന്ത് പരാഗ്വയെ പ്രതിരോധത്തിൽ തട്ടി വലയിൽ പതിച്ചതോടെ പെറു വിജയഗോൾ എന്നു കരുതിയ ഗോൾ നേടി. എന്നാൽ 84 മിനിറ്റിൽ പെറുവിന്റെ മുഖ്യ താരമായ ആന്ദ്ര കറില്ലോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ഇരു ടീമുകളും പത്ത് പേരായി ചുരുങ്ങി. ഇതോടെ പരാഗ്വയെ കൂടുതൽ ആക്രമണം നടത്താൻ തുടങ്ങി.
ഇതിന്റെ ഫലമായിരുന്നു 90 മിനിറ്റിൽ പെറു പെനാൽട്ടി ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ ഗബ്രിയേൽ അലവോസ് നേടിയ പരാഗ്വയുടെ സമനില ഗോൾ. ഇതോടെ 90 മിനിറ്റുകൾക്ക് ശേഷം ഇരു ടീമിലും ആയി 6 ഗോളുകൾക്കും 2 ചുവപ്പ് കാർഡുകൾക്കും 8 മഞ്ഞ കാർഡുകൾക്കും ഒടുവിൽ മത്സരം പെനാൾട്ടി ഷൂട്ട് ഔട്ടിൽ. മൂന്നാം പെനാൾട്ടി പരാഗ്വയെ പുറത്തേക്ക് അടിച്ചപ്പോൾ അടുത്ത പെനാൾട്ടി അവരുടെ ഗോൾ കീപ്പർ രക്ഷിക്കുന്നത് ആണ് കണ്ടത്. നാലാം പെനാൽട്ടിയും പരാഗ്വയെ പാഴാക്കിയപ്പോൾ പെറുവിനു ജയിക്കാൻ ഒരിക്കൽ കൂടി അവസരം എന്നാൽ ഇത്തവണ അവസാന പെനാൽട്ടി പരാഗ്വയെ ഗോൾ കീപ്പർ രക്ഷിച്ചു. ഇതോടെ പെനാൽട്ടി ഷൂട്ട് ഔട്ടിനു ശേഷവും ഇരു ടീമുകളും 3-3 നു പിരിഞ്ഞു. ഇതോടെ നടന്ന ഡിസൈഡറിൽ ആൽബർട്ടോയുടെ പെനാൽട്ടി രക്ഷിച്ച പെറു ഗോൾ കീപ്പർ പെഡ്രോ ഗാലസ് അവർക്ക് ഒരിക്കൽ കൂടി ജയിക്കാൻ അവസരം നൽകി. ഇത്തവണ പെനാൽട്ടി എടുത്ത മിഗ്വൽ ട്രാക്കോ പെറുവിനെ ഒരിക്കൽ കൂടി കോപ്പ അമേരിക്ക സെമിഫൈനലിലേക്ക് നയിച്ചു. കഴിഞ്ഞ 4 കോപ്പ അമേരിക്കയിലും സെമിഫൈനൽ കളിച്ച പെറു സെമിയിൽ ബ്രസീൽ-ചിലി മത്സരവിജയിയെ ആണ് നേരിടുക.