ബുകായോ സാകയ്ക്ക് പരിക്ക്, ഇന്ന് കളിക്കാൻ സാധ്യതയില്ല

20210703 010522
Credit: Twitter

ഇന്ന് യുക്രൈന് എതിരായ ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുവതാരം ബുകയൊ സാക ഉണ്ടാവാൻ സാധ്യതയില്ല. താരത്തിന് കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇടയിൽ പരിക്കേറ്റിരുന്നു. താരത്തിന് കളിക്കാൻ ആകുമെന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ സ്വിറ്റ്സർലാന്റിനും ജർമ്മനിക്കും എതിരായ മത്സരങ്ങളിൽ സാക ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

സാക ഇല്ലയെങ്കിൽ ഫിൽ ഫോഡൻ ആദ്യ ഇലവനിൽ തിരികെയെത്തും. സാക അല്ലാതെ വേറെ പരിക്ക് ഒന്നും ഇംഗ്ലീഷ് ടീമിൽ ഇല്ല. ഐസൊലേഷനിൽ ആയിരുന്ന മേസൺ മൗണ്ട്, ബെൻ ചിൽവെൽ എന്നിവർ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചു. ഇന്ന് വിജയിച്ച് സെമി ഫൈനലിൽ എത്തുക ആകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

Previous articleമിക്സഡ് ഡബിൾസിൽ വീനസ്-നിക് സഖ്യം രണ്ടാം റൗണ്ടിൽ, ദിവിജ് ശരൺ സഖ്യവും രണ്ടാം റൗണ്ടിൽ
Next article6 ഗോളുകൾ, 2 ചുവപ്പ് കാർഡ്, 8 മഞ്ഞ കാർഡ്! ആവേശപ്പോരാട്ടത്തിനോടുവിൽ പെനാൾട്ടിയിൽ പെറു കോപ സെമിയിൽ