കോപ്പ അമേരിക്ക അർജന്റീനയിൽ നടത്താനാവില്ല, ടൂർണമെന്റ് പ്രതിസന്ധിയിൽ

Messi Argentina Coutinho Brazil Copa America
- Advertisement -

കോപ്പ അമേരിക്ക ആതിഥേയത്തിൽ നിന്ന് അർജന്റീനയെ ഒഴിവാക്കി സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ. രാജ്യത്ത് കോവിഡ് കേസുകളിൽ വന്ന വർദ്ധനവാണ് മത്സരം നടത്തുന്നതിൽ നിന്ന് അർജന്റീനയെ ഒഴിവാക്കാൻ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ പ്രേരിപ്പിച്ചത്. ഇതോടെ ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോപ്പ അമേരിക്കയുടെ ഭാവി പ്രതിസന്ധിയിലായി.

നേരത്തെ അർജന്റീനയിൽ വെച്ചും കൊളംബിയയിൽ വെച്ചും കോപ്പ അമേരിക്ക നടത്താനാണ് സംഘാടകർ തീരുമാനിച്ചത്. എന്നാൽ കൊളംബിയയിലെ രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് അർജന്റീന മാത്രമായി മത്സരം നടത്താൻ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തോടെ അർജന്റീനയിലും മത്സരം നടത്താനാവില്ലെന്ന് ഉറപ്പായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോപ്പ അമേരിക്ക ടൂർണമെന്റ്.

ജൂൺ 13ന് ടൂർണമെന്റിലെ ആദ്യ മത്സരം നടക്കാനിരിക്കെയാണ് അർജന്റീനയിൽ ടൂർണമെന്റ് നടത്താനാവില്ലെന്ന് ഉറപ്പായത്. നിലവിൽ കോവിഡ് വൈറസ് ബാധ കൂടിയതിനെ തുടർന്ന് അർജന്റീനയിൽ സർക്കാർ ലോക്ക് ഡൌൺ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ടൂർണമെന്റ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് പല രാജ്യങ്ങളും മുൻപോട്ട് വന്നിട്ടുണ്ടെന്ന് സൗത്ത് അമേരിക്കൻ ഫുട്ബോൾ അധികാരികൾ അറിയിച്ചിട്ടുണ്ട്.

Advertisement