അവസാന പത്രസമ്മേളനത്തിൽ കരഞ്ഞ് കോൺസ്റ്റന്റൈൻ

Newsroom

ഇന്നലെ ഇന്ത്യൻ പരിശീലകനായുള്ള കോൺസ്റ്റന്റൈന്റെ അവസാന പത്ര സമ്മേളനമായിരുന്നു‌. ആ പത്ര സമ്മേളനം കരഞ്ഞു കൊണ്ടാണ് കോൺസ്റ്റന്റൈൻ അവസാനിപ്പിച്ചത്. ഇന്നലെ ബഹ്റൈനോട് അവസാന മിനുട്ടിൽ പരാജയപ്പെട്ടതോടെ ടീമിന്റെ ഏഷ്യൻ കപ്പ് യാത്ര അവസാനിച്ചിരുന്നു. മത്സരശേഷം നടത്തിയ പത്ര സമ്മേമ്മനത്തിൽ ആയിരുന്നു കോൺസ്റ്റന്റൈൻ തന്റെ രാജി തീരുമാനം അറിയിച്ചത്.

2015 മുതൽ ഇന്ത്യൻ പരിശീലകനായ കോൺസ്റ്റന്റൈൻ പല വിമർശനങ്ങൾ നേരിട്ടിട്ടുണ്ട് എങ്കിലും ടീമിനെ മുന്നോട്ട് തന്നെ ആയിരുന്നു നയിച്ചത്. ടീമിന്റെ റാങ്കിംഗിലെ കുതിച്ച് ചാട്ടവും, യുവടീമായി ഇന്ത്യയെ മാറ്റിയതുമൊക്കെ കോൺസ്റ്റന്റൈന്റെ നേട്ടമായിരുന്നു. തന്റെ ഇവിടുത്തെ കാലം കഴിഞ്ഞു എന്ന് കോൺസ്റ്റന്റൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

താൻ വരുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒരുപാട് മെച്ചപ്പെട്ട നിലയിൽ ആണ് ഞാൻ ടീം വിടുന്നത്. അതുകൊണ്ട് തന്നെ താൻ സന്തോഷവാനാണ് എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.