താമരശ്ശേരിയിൽ സൂപ്പർ അത്ര സൂപ്പറായില്ല, അഭിലാഷിന്റെ കയ്യിൽ നിന്ന് ആറു ഗോളുകൾ വാങ്ങി

താമരശ്ശേരി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് അടിതെറ്റി. ഇന്നലെ രണ്ട് മത്സരങ്ങൾ ഉള്ളതിനാൽ നല്ല ലൈനപ്പ് താമരശ്ശേരിയിൽ ഇറക്കാൻ കഴിയാതിരുന്ന സൂപ്പർ സ്റ്റുഡിയോക്ക് ഇന്നലെ സ്വന്തം വലയിൽ കയറിയ ഗോൾ എണ്ണേണ്ട ഗതി വന്നു. അഭിലാഷ് കുപ്പൂത്ത് ആയിരുന്നു സൂപ്പറിന്റെ എതിരാളികൾ. എതിരില്ലാത്ത ആറു ഗോളുകൾ ആണ് അഭിലാഷ് കുപ്പൂത്ത് സൂപ്പറിന്റെ വലയിൽ എത്തിച്ചത്. ഇതിനു മുമ്പ് സീസണിൽ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ജയം സൂപ്പറിനായിരുന്നു. അതിനുള്ള പഴി കൂടെ താമരശ്ശേരിയിൽ അഭിലാഷ് തീർത്തു.

ഇന്ന് താമരശ്ശേരിയിൽ ലിൻഷ മണ്ണാർക്കാട് ബെയ്സ് പെരുമ്പാവൂരിനെ നേരിടും.