ടോട്ടൻഹാമിനായി യൂറോപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായി കെയിൻ, സമനില വഴങ്ങി ടോട്ടൻഹാം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങി ടോട്ടൻഹാം. ഫ്രഞ്ച് ക്ലബ് ആയ റെന്നേർസ് ആണ് ഇംഗ്ലീഷ് ക്ലബിനെ 2-2 നു സമനിലയിൽ തളച്ചത്. അത്യാവശ്യം മികച്ച താരനിരയും ആയാണ് നുനോ മത്സരത്തിന് ഇറങ്ങിയത്. 11 മിനിറ്റിൽ ലോയിച് ബേഡിന്റെ സെൽഫ് ഗോളിൽ ടോട്ടൻഹാം ആണ് മത്സരത്തിൽ മുന്നിലെത്തുന്നത്. എന്നാൽ 23 മിനിറ്റിൽ ഫ്രഞ്ച് ടീം തിരിച്ചടിച്ചു. ഫാവിയൻ ടൈറ്റ് ആണ് ഗുയിരസിയുടെ പാസിൽ നിന്നു അവർക്ക് സമനില നൽകിയത്.

രണ്ടാം പകുതിയിൽ 71 മിനിറ്റിൽ ലബോർദയിലൂടെ ഫ്രഞ്ച് ടീം മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. എന്നാൽ 5 മിനിറ്റിനുള്ളിൽ ഡാനിഷ് താരം പിയരെ എമിൽ ഹോയ്ബർഗ് ടോട്ടൻഹാമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. നിരാശജനകമായ പ്രകടനം ആണ് ഉണ്ടായത് എങ്കിലും ടോട്ടൻഹാമിനായി യൂറോപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായി ക്യാപ്റ്റൻ ഹാരി കെയിൻ മാറി. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഇപ്പോൾ കോൺഫറൻസ് ലീഗിൽ അടക്കം ടോട്ടൻഹാമിനായി യൂറോപ്പിൽ ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമായി ഇന്നത്തോടെ ഹാരി കെയിൻ മാറി.