ജർമ്മൻ ഇതിഹാസ താരവും ലോകകപ്പ് ജേതാവുമായ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിന് പിന്നാലെയെത്തിയിരിക്കുകയാണ് കൊളംബിയൻ താരം യറി മിന. ഒരു ടൂർണമെന്റിൽ ഏറ്റവുമധികം ഹെഡ്ഡർ ഗോളുകൾ അടിച്ചതിന്റെ റെക്കോർഡ് ക്ലോസെക്ക് സ്വന്തമാണ്. ജർമ്മനിക്കിക് വേണ്ടി 2002 ൽ അഞ്ചു ഹെഡ്ഡറുകളാണ് ക്ലോസെ എതിരാളികളുടെ വലയിൽ കയറ്റിയത്. റഷ്യൻ ലോകകപ്പിൽ മൂന്നു ഹെഡ്ഡർ ഗോളുകൾ നേടിയാണ് യാരി മിന ക്ലോസെക്ക് പിന്നിലെത്തിയത്.
റഷ്യൻ ലോകകപ്പിൽ കൊളംബിയയെ മുന്നോട് നയിച്ചത് ആവശ്യഘട്ടങ്ങളിലുള്ള ബാഴ്‌സ താരം യാരി മിനയുടെ ഹെഡ്ഡർ ഗോളുകളാണെന്നു പറയാം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്വാർട്ടർ ഉറപ്പിച്ചെന്നു തോന്നിപ്പിക്കുന്നയിടത്താണ് യാരി മിനയുടെ തകർപ്പൻ ഒരു ഹെഡ്ഡർ വരുന്നതും മത്സരം സമനിലയിൽ ആകുന്നതും. എക്ട്രാ ടൈമിലും ഗോൾ നേടാനാകാതെ ഇരു ടീമുകളും വലഞ്ഞപ്പോളാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial