നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിൽ ഗംഭീര തുടക്കം. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ഹോം ടീമായ ആഴ്സ്ണലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് പരാജയപ്പെടുത്തിയത്. ആഴ്സണലിന്റെ പുതിയ മാനേജറായ ഉനായ് എമിറെക്ക് പെപ് ഗ്വാഡിയോളെ തടയാനെ ആയില്ല. കളി തുടങ്ങി വെറും 14 മിനുട്ട് മാത്രമെ സിറ്റിക്ക് ആദ്യ ഗോൾ നേടാൻ വന്നുള്ളൂ.
14ആം മിനുട്ടിൽ മികച്ച ഡ്രിബിളിംഗിലൂടെ ബോക്സിന്റെ തൊട്ടുപുറത്ത് എത്തിയ സ്റ്റേർലിംഗ് തൊടുത്ത ഷോട്ട് ആഴ്സണൽ ഗോൾകീപ്പർ ചെക്കിനെ കീഴടക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബെർണാഡോ സിൽവയുടെ സ്ട്രൈക്കിൽ സിറ്റി ലീഡ് രണ്ടാക്കി ഉയർത്തി. ഫ്രഞ്ച് വിങ്ബാക്ക് മെൻഡിയാണ് ആ ഗോൾ ഒരുക്കിയത്.
സൂപ്പർ താരങ്ങളായ സാനെ, കെവിൻ ഡിബ്രുയിൻ എന്നിവരെ ബെഞ്ചിലെ ഇരുത്തിയാണ് പെപ് ഗ്വാർഡിയോള ഇന്ന് തുടങ്ങിയത്. എന്നിട്ടും സിറ്റിയെ തടയാൻ ആഴ്സ്ണലിനായില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial