യുവന്റസിൽ ഗോളടിച്ച് കൊണ്ട് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടക്കം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് കരിയറിന് ഗോളൊടെ തന്നെ തുടക്കം. ഇന്ന് യുവന്റസ് ബിക്കെതിരായ മത്സരത്തിലൂടെയാണ് റൊണാൾഡോ ആദ്യമായി യുവന്റസ് ജേഴ്സി അണിഞ്ഞ് കളിച്ചത്. വെറും 8 മിനുട്ട് മാത്രമെ റൊണാൾഡോയ്ക്ക് തന്റെ യുവന്റസ് കരിയറിലെ ആദ്യ ഗോൾ നേടാൻ വേണ്ടി വന്നുള്ളൂ‌. 8 ആം മിനുട്ടിൽ ലഭിച്ച ഒരു ലോംഗ് പാസ് കൈക്കലാക്കി റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടുകയായിരുന്നു.

18ആം മിനുട്ടിൽ റൊണാൾഡോയുടെ ഒരു അറ്റാക്കിനിടെ ഒരു സെൽഫ് ഗോളും യുവന്റസിന്റെ ബി ടീം വഴങ്ങി. യുവന്റസിനായി ഇന്ന് ഡിബാല ഇരട്ട ഗോളും നേടി. മത്സരം 5-0 എന്ന സ്കോറിനാണ് അവസാനിച്ചത്. യുവന്റസിന്റെ ലീഗ് മത്സരങ്ങൾക്ക് അടുത്ത ആഴ്ചയാണ് തുടക്കമാവുക. ചീവോയെ ആണ് ആദ്യ മത്സരത്തിൽ റൊണാൾഡോയും സംഘവും നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial