വെല്ലുവിളി ഉയര്‍ത്താനാകാതെ ജര്‍മ്മനി, ചൈനയ്ക്ക് ലോക ടീം ചാമ്പ്യന്‍ഷിപ്പ് കിരീടം

സെമി ഫൈനലില്‍ ജപ്പാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് എത്തിയ ചൈനയ്ക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാനാകാതെ ജര്‍മ്മനി കീഴടങ്ങിയപ്പോള്‍ ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ കിരീടം നേടി ചൈനീസ് പുരുഷന്മാര്‍. 3-0 എന്ന സ്കോറിനാണ് ചൈനയുടെ വിജയം.

ഫാന്‍ ചെന്‍ഡോംഗും മാ ലോംഗും ചുകിന്‍ വാംഗും തങ്ങളുടെ മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ജര്‍മ്മനിയുടെ ഡാംഗ് കിയു ഒരു ഗെയിം മാ ലോംഗിനെതിരെ നേടിയത് മാത്രമാണ് ജര്‍മ്മനിയുടെ നേട്ടം.

ഇന്നലെ ചൈനീസ് വനിതകളും കിരീടം നേടിയിരുന്നു.