മാരക തിരിച്ചുവരവ്! ഏഷ്യൻ കപ്പ് ചൈന സ്വന്തമാക്കി!!

20220206 213241

ഇന്ത്യ ആതിഥ്യം വഹിച്ച വനിതാ ഏഷ്യൻ കപ്പിൽ ചൈൻ ചാമ്പ്യന്മാരായി. ഇന്ന് നടന്ന ഫൈനലിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ആണ് ചൈന ചാമ്പ്യന്മാർ ആയത്. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം നടത്തിയ മാരക തിരിച്ചുവരവിലൂടെയാണ് ചൈന കിരീടം നേടിയത്‌. ഇന്ന് 27ആം മിനുട്ടിൽ ചൊ യുരിയിലൂടെ കൊറിയ ലീഡ് എടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് ജി സൊ യുൻ ലീഡ് ഇരട്ടിയാക്കി.
20220206 213229

ഈ ലീഡ് 68ആം മിനുട്ട് വരെ നീണ്ടു നിന്നു. 68ആം മിനുട്ടിൽ ഒരു പെനാൾട്ടി ചൈനയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ടാങ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 72ആം മിനുട്ടിൽ സാങിലൂടെ ചൈൻ വീണ്ടും ഗോൾ നേടി. കളി 0-2 എന്ന നിലയിൽ നിന്ന് 2-2 എന്ന നിലയിൽ. പിന്നീട് ചൈന ഇഞ്ച്വറി ടൈമിൽ വിജയ ഗോളും കണ്ടെത്തി. 93ആം മിനുട്ടിൽ ക്സിയാവോ യുയി ആണ് വിജയ ഗോൾ നേടിയത്. 2006ന് ശേഷം ആദ്യമായാണ് ചൈന ഏഷ്യൻ ചാമ്പ്യന്മാർ ആകുന്നത്.