ആദ്യ ജയം തേടി ചെന്നൈയിനും ഗോവയും ഇന്നിറങ്ങും

Staff Reporter

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സിയോട് തോറ്റാണ് ചെന്നൈയിൻ ഇന്നിറങ്ങുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെന്നൈയിൻ ആദ്യ മത്സരത്തിൽ ബെംഗളുരുവിനോട് തോറ്റത്.  അതെ സമയം നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോ സമനില പിടിച്ചു കൊണ്ടാണ് പൂനെയുടെ വരവ്.  നോർത്ത് ഈസ്റ്റിനെതിരെ മത്സരത്തിൽ ലീഡ് നേടിയതിനു ശേഷമാണു ഗോവ സമനില വഴങ്ങിയത്.

ചെന്നൈയിൻ നിരയിൽ പ്രമുഖ താരങ്ങൾ ഫോം കണ്ടെത്താൻ വിഷമിച്ചതാണ് ബെംഗളൂരുവിനെതിരെ തിരിച്ചടിയായത്. ജെജെക്ക് കിട്ടിയ അവസരങ്ങൾ നഷ്ട്ടപെടുത്തിയതും അവർക്ക് വിനയായി. അതെ സമയം ഗോൾ കീപ്പിങ്ങിലെ പിഴവാണ് ഗോവക്ക് കഴിഞ്ഞ മത്സരത്തിലും വിനയായത്. യുവ ഗോൾ കീപ്പർ മുഹമ്മദ് നവാസ് വരുത്തിയ പിഴവാണ് നോർത്ത് ഈസ്റ്റിനു കഴിഞ്ഞ മത്സരത്തിൽ ആദ്യ ഗോൾ നേടാൻ സഹായകരമായത്.