ചെന്നൈയിന് തന്ത്രങ്ങൾ മെനയാൻ സെർബിയയിൽ നിന്നൊരു പരിശീലകൻ

Newsroom

രണ്ട് തവണ ഐ എസ് എൽ കിരീടം നേടിയിട്ടുള്ള ചെന്നൈയിൻ അവരുടെ പുതിയ പരിശീലകനനെ പ്രഖ്യാപിച്ചു. സെർബിയൻ പരിശീലകനായ ബൊസിദർ ബാൻഡോവിച് എന്ന ബോസ്കോ ബാംഡോവിച് ആണ് ചെന്നൈയിന്റെ ചുമതലയേറ്റത്. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ചെന്നൈയിൻ എഫ് സി നടത്തി. രണ്ടു വർഷത്തെ കരാർ അദ്ദേഹം ചെന്നൈയിനിൽ ഒപ്പുവെച്ചു.

51കാരനായ ബാൻഡോവിച് അവസാനമായി തായ്ലന്റ് ക്ലബായ ബുറിറാം യുണൈറ്റഡിനെയാണ് പരിശീലിപ്പിച്ചത്. 2017 മുതൽ 2020വരെ ബുറിറാമിൽ ഉണ്ടായിരുന്ന അദ്ദേഹം അവിടെ മൂന്ന് കിരീടങ്ങളും നിരവധി റെക്കോർഡുകളും സ്വന്തമാക്കി. 2018ൽ തായ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോയിന്റോടെ ആയിരുന്നു ബുറിറാം ബാൻഡോവിചിന്റെ കീഴിൽ കിരീടം നേടിയത്.

മുമ്പ് ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. കളിക്കാരനായിരിക്കെ ഒളിമ്പിയാകോസ്, റെഡ്സ്റ്റാർ ബെൽഗ്രേഡ്, PAOK തുടങ്ങി പ്രമുഖ ക്ലബുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.