ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍, ഫിലിപ് സാള്‍ട്ടിനും ജെയിംസ് വിന്‍സിനും അര്‍ദ്ധ ശതകം

Pakistanengland

ലോര്‍ഡ്സിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 247 റൺസ്. 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് 247 റൺസാണ് 45.2 ഓവറിൽ നേടിയത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ആതിഥേയരെ ഫിലിപ്പ് സാള്‍ട്ട് – ജെയിംസ് വിന്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ 97 റൺസ് നേടി മുന്നോട്ട് നയിച്ചത്.

Hasanali

60 റൺസ് നേടിയ സാള്‍ട്ടിനെ നഷ്ടമായി അധികം വൈകാതെ ഇംഗ്ലണ്ടിന് 56 റൺസ് നേടിയ ജെയിംസ് വിന്‍സിനെയും നഷ്ടമായി. പിന്നീട് വന്ന ബാറ്റ്സ്മാന്മാരിൽ ലൂയിസ് ഗ്രിഗറി(40), ബ്രൈഡന്‍ കാര്‍സ്(31) എന്നിവര്‍ക്ക് മാത്രമേ റൺസ് കണ്ടെത്താനായുള്ളു. ബെന്‍ സ്റ്റോക്സ് 22 റൺസ് നേടി പുറത്തായി.

പാക് ബൗളര്‍മാരിൽ ഹസന്‍ അലി 4 വിക്കറ്റ് നേടി.

Previous articleചെന്നൈയിന് തന്ത്രങ്ങൾ മെനയാൻ സെർബിയയിൽ നിന്നൊരു പരിശീലകൻ
Next articleവെടിക്കെട്ട് ഇന്നിംഗ്സുമായി ബ്രണ്ടന്‍ ടെയിലര്‍, ടീമിന് മുന്നിൽ അവസാന ദിവസം മത്സരം രക്ഷിക്കുകയെന്ന വലിയ കടമ്പ