ചെഞ്ചോ വിസ്മയം! ബൈസിക്കിൾ കിക്കിൽ ബെംഗളൂരു അപരാജിതരായി തുടരും!!

- Advertisement -

ബെംഗളൂരു എഫ് സിയുടെ ഈ സീസണിലെ അപരാജിത കുതിപ്പിന് അവസാനമിടാം എന്ന നോർത്ത് ഈസ്റ്റിന്റെ ആഗ്രഹത്തിന് ഒരു ഭൂട്ടാനിസ് ബൈസിക്കിൾ കിക്ക് തടസ്സമായി. ഗുവാഹത്തിൽ ഇന്ന് നടന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഇഞ്ച്വറി ടൈമിലാണ് ചെഞ്ചോ ഹീറോ ആയി മാറിയത്. അതുവരെ ഒരു ഗോളിന് പിറകിൽ നിൽക്കുകയായിരുന്നു ബെംഗളൂരു എഫ് സി.

ഇരുടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാത്ത ആദ്യ പകുതിയിക്ക് ശേഷമായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോൾ പിറന്നത്. കളിയുടെ 64ആം മിനുട്ടിൽ ഗല്ലേഗോ ആണ് നോർത്ത് ഈസ്റ്റിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ ഓഗ്ബെചെയുടെ പാസിൽ നിന്നായിരുന്നു ഗല്ലേഗോയുടെ ഗോൾ. ആ ഗോൾ നോർത്ത് ഈസ്റ്റിന് വിജയം നൽകുമെന്ന് തന്നെയാണ് കരുതിയത്.

എന്നാൽ സൂപ്പർ സബ്ബായി എത്തിയ ഭൂട്ടാനിസ് താരം ചെഞ്ചോയുടെ ഗോളാണ് കളിയിലേക്ക് ബെംഗളൂരുവിന് സമനില നേടിക്കൊടുത്തത്. ഒരു ബൈസൈക്കിൽ കിക്കിലൂടെ ആയിരുന്നു ചെഞ്ചോയുടെ ഗോൾ. താരത്തിന്റെ ഐ എസ് എല്ലിലെ ആദ്യ ഗോളായിരുന്നു ഇത്.

ഈ സമനിലയോടെ 9 മത്സരങ്ങളിൽ 23 പോയന്റുമായി ബെംഗളൂരു ഒന്നാമത് തന്നെ തുടരുന്നു. നോർത്ത് ഈസ്റ്റാണ് രണ്ടാമത്.

Advertisement