സൂപ്പർ കപ്പ് കിരീടം തേടി ചെൽസിയും വിയ്യറയലും

Chelsea Villarreal Super Cup

ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ മാറ്റുരക്കുന്ന സൂപ്പർ കപ്പ് പോരാട്ടം ഇന്ന് നടക്കും. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യറയലും തമ്മിലാണ് മത്സരം.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസി കിരീടം നേടിയത്. അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ മറികടന്നാണ് വിയ്യറയൽ തങ്ങളുടെ ആദ്യ യൂറോപ്യൻ കിരീടം നേടിയത്.

ഇത് അഞ്ചാം തവണയാണ് ചെൽസി സൂപ്പർ കപ്പിന്റെ ഫൈനൽ കളിക്കുന്നത്. 1998ൽ സൂപ്പർ കപ്പ് കിരീടം നേടിയ ചെൽസി തുടർന്നുള്ള 3 സൂപ്പർ കപ്പ് ഫൈനലുകളിലും തോൽവിയറിഞ്ഞിരുന്നു. അതെ സമയം വിയ്യറയൽ ആദ്യമായാണ് സൂപ്പർ കപ്പ് ഫൈനൽ കളിക്കുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 12.30നാണ് മത്സരം.

Previous articleഇംഗ്ലണ്ടിന് തിരിച്ചടിയായി സ്റ്റുവര്‍ട് ബ്രോഡിന്റെ പരിക്ക്, താരം ലോര്‍ഡ്സിൽ കളിക്കുന്നതിനെക്കുറിച്ച് ഇന്ന് തീരുമാനം ഉണ്ടാകും
Next articleആഷസിന് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും അനുവദിക്കുക – ആന്‍ഡ്രൂ സ്ട്രോസ്