ആഷസിന് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെയും അനുവദിക്കുക – ആന്‍ഡ്രൂ സ്ട്രോസ്

ഓസ്ട്രേലിയയില്‍ ആഷസ് കളിക്കുമ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം കുടുംബത്തിനെയും അനുവദിക്കണമെന്ന് പറഞ്ഞ് ആന്‍ഡ്രൂ സ്ട്രോസ്. താരങ്ങള്‍ ഏറെ കാലമായി കുടുംബാംഗങ്ങളിൽ നിന്ന് മാറി നില്‍ക്കുന്നതിനാൽ തന്നെയും ആഷസ് വളരെ ദൈര്‍ഘ്യമുള്ള പരമ്പര ആയതിനാൽ തന്നെ ഇത്തരത്തിലുള്ള ഇളവ് വരുത്തണമെന്നും ആന്‍ഡ്രൂ സ്ട്രോസ് അഭിപ്രായപ്പെട്ടു.

ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസ് ക്രിക്കറ്റ് ബോര്‍ഡും ഇത് സംബന്ധമായ കാര്യങ്ങളിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കണമെന്നും ആന്‍ഡ്രൂ സ്ട്രോസ് സൂചിപ്പിച്ചു. ആഷസ് മാറ്റി വയ്ക്കേണ്ടതില്ലെന്നും അതിന് പകരം കുടുംബാംഗങ്ങള്‍ക്ക് ടീമിനൊപ്പം യാത്ര ചെയ്യുവാന്‍ അനുവദിക്കണമെന്നും സ്ട്രോസ് വ്യക്തമാക്കി.