എംബപ്പെക്ക് പി.എസ്.ജി വിടാൻ താൽപ്പര്യം ഉണ്ട് എന്ന വാർത്ത നിഷേധിച്ചു പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ

20221012 005938

സൂപ്പർ താരം കിലിയൻ എംബപ്പെ പി.എസ്.ജിയിൽ അതൃപ്തൻ ആണെന്നും ക്ലബ് വിടാൻ ശ്രമിക്കുക ആണെന്നുമുള്ള വാർത്തകൾ നിഷേധിച്ചു പാരീസ് സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാമ്പോസ്. പാരീസിൽ താൻ അതൃപ്തി ആണെന്ന കാര്യം എംബപ്പെ ഒരിക്കലും തന്നോട് പറഞ്ഞില്ല എന്നു പറഞ്ഞ അദ്ദേഹം ഈ വാർത്തകൾ ഒന്നാകെ നിഷേധിച്ചു. എംബപ്പെ അടക്കമുള്ള താരങ്ങൾ പാരീസിൽ സന്തോഷവാൻ ആണെന്ന് പറഞ്ഞ അദ്ദേഹം ജനുവരിയിൽ ടീം വിടണം എന്ന ആവശ്യം ഫ്രഞ്ച് താരം തന്നോടോ പാരീസ് ചെയർമാനോടോ പറഞ്ഞില്ല എന്നും കൂട്ടിച്ചേർത്തു.

എംബപ്പെ

താൻ ക്ലബ് വിടുക ആണെന്ന വാർത്തകളും കാമ്പോസ് നിഷേധിച്ചു. താൻ പാരീസിൽ പൂർണ സന്തോഷവാൻ ആണെന്ന് പറഞ്ഞ അദ്ദേഹം പാരീസിലേക്ക് പ്രധാനപ്പെട്ട ട്രോഫികൾ എത്തിക്കുക ആണ് തന്റെ ലക്ഷ്യം എന്നും കൂട്ടിച്ചേർത്തു. ഇനിയും ബാക്കിയുള്ള മൂന്നു വർഷത്തെ കരാർ താൻ ബഹുമാണിക്കുന്നത് ആയും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്റെ ആവശ്യങ്ങൾ പൂർണമായും പ്രാവർത്തികമാക്കാത്ത പാരീസ് വിടാൻ എംബപ്പെ ഒരുങ്ങുന്നത് ആയി വാർത്തകൾ വന്നിരുന്നു.