വേദനയിൽ കാമറൂൺ, ആഫ്രിക്കൻ നാഷൺസ് കപ്പ് തിരക്കിൽ പെട്ട് എട്ട് ജീവനുകൾ പൊലിഞ്ഞു, 50ൽ അധികം പേർക്ക് പരിക്ക്

Newsroom

20220125 105544

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മത്സരത്തിന് മുന്നോടിയായി കാമറൂണിയൻ ഫുട്ബോൾ സ്റ്റേഡിയത്തിന് പുറത്ത് തിങ്കളാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാമറൂണും കൊമോറോസും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുന്ന സമയത്ത് ആയിരുന്നു ആ സംഭവം നടന്നത്‌‌‌. കാമറൂൺ തലസ്ഥാനമായ യൗണ്ടെയിലെ ഒലെംബെ സ്റ്റേഡിയത്തിലെ ഒരു ഗേറ്റിലൂടെ ജനക്കൂട്ടം പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാര്യങ്ങൾ നിയന്ത്രണം വിട്ടത്.
20220125 105636

കൊറോണ വൈറസ് ഭീതിയിൽ സ്റ്റേഡിയത്തിന്റെ ശേഷി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നലെ കാമറൂൺ കളിക്കുന്നതിനാൽ പരിധി 80 ശതമാനമായി ഉയർത്തിയിരുന്നു.

“എട്ട് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, മുപ്പതുകളിൽ ഉള്ള രണ്ട് സ്ത്രീകൾ, മുപ്പതുകളിൽ ഉള്ള നാല് പുരുഷന്മാർ, ഒരു കുട്ടി, ഒരു മൃതദേഹം കുടുംബം കൊണ്ടുപോയി, എന്നിവരാണ് മരണപ്പെട്ടത്” ആരോഗ്യ മന്ത്രാലയം പറയുന്നു.