എല്ലാവരെയും അത്ഭുതപ്പെടുത്തി മാഡിസൺ കീസ് ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറിക്കൊണ്ട് മാഡിസൺ കീസ് തന്റെ 2022 സീസണിലെ അത്ഭുത പ്രകടനം തുടരുന്നു. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ബാർബോറ ക്രെജ്‌സിക്കോവയെ ആണ് ഇന്ന് വനിതാ സിംഗിൾസിന്റെ ക്വാർട്ടറിൽ മാഡിസൻ കീസ് പരാജയപ്പെടുത്തിയത്. 6-3, 6-2 എന്ന ഏകപക്ഷീയമായ സ്കോറിനായിരുന്നു വിജയം. കീസിന്റെ തുടർച്ചയായ 10-ാമത്തെയും പുതുവർഷത്തിലെ 11-ാമത്തെയും വിജയമാണ് ഇത്. 2015ന് ശേഷം ആദ്യമായാണ് കീസ് ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ എത്തുന്നത്.
20220125 110008

ലോക ഒന്നാം നമ്പർ താരം ആഷ്‌ലീ ബാർട്ടിയുമായോ അമേരിക്കക്കാരിയും 21-ാം സീഡുമായ ജെസീക്ക പെഗുലയുമായോ ആകും സെമിയിൽ കീസ് ഏറ്റുമുട്ടുക