ഹാസൽവുഡ് തിരികെ എത്തുന്നു, ശ്രീലങ്കയ്ക്കെതിരെയുള്ള ടീമിൽ വാര്‍ണര്‍ ഇല്ല

ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഓസ്ട്രേലിയയുടെ ടീം പ്രഖ്യാപിച്ചു. ആഷസിലെ ആദ്യ മത്സരം മാത്രം കളിച്ച ജോഷ് ഹാസൽവുഡ് ടീമിലേക്ക് തിരികെ എത്തുന്നുണ്ട്. ആഷസിലെ ഭൂരിഭാഗം മത്സരങ്ങളും താരം പരിക്ക് കാരണം കളിച്ചിരുന്നില്ല. ബെന്‍ മക്ഡര്‍മട്ടിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഗ് ബാഷിലെ പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി അടുത്തിടെയാണ് ബെന്‍ മക്ഡര്‍മട്ട് തിരഞ്ഞെടുക്കപ്പെട്ടത്. 577 റൺസാണ് താരം 153.86 എന്ന സ്ട്രൈക്ക് റേറ്റിൽ നേടിയത്. സിഡ്നി, കാനബറ, മെൽബേൺ എന്നിവിടങ്ങളിലായാണ് ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പര നടക്കുക.

അതേ സമയം ഡേവിഡ് വാര്‍ണര്‍ ഇല്ലതെയാണ് ഓസ്ട്രേലിയ തങ്ങളുടെ ടീം പ്രഖ്യാപിച്ചത്. മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗറും ഈ പരമ്പരയിൽ ടീമിനൊപ്പമുണ്ടാകില്ല. ലാംഗറുടെ അഭാവത്തിൽ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ആവും കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുക.

ഓസ്ട്രേലിയ: Aaron Finch (capt), Ashton Agar, Pat Cummins, Josh Hazlewood, Travis Head, Moises Henriques, Josh Inglis, Ben McDermott, Glenn Maxwell, Jhye Richardson, Kane Richardson, Steve Smith, Mitchell Starc, Marcus Stoinis, Matthew Wade, Adam Zampa