ബുംറയുടെ മടങ്ങി വരവ് വൈകും, ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിനങ്ങളിൽ കളിക്കില്ല

Bumrah

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന മത്സരങ്ങളിൽ ജസ്പ്രീത് ബുംറ കളിക്കില്ല. താരത്തിനെ സ്ക്വാഡിൽ പ്രഖ്യാപിച്ചുവെങ്കിലും താരത്തിനെ ഇപ്പോള്‍ കളിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ തീരുമാനിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്ത്യന്‍ ടീം ഗുവഹാത്തിയിലെത്തിയപ്പോള്‍ കൂട്ടത്തിൽ ബുംറ ഇല്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ജനുവരി 3ന് ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് ബുംറയെ സംഘത്തിൽ ഉള്‍പ്പെടുത്തിയ വിവരം പുറത്ത് വിട്ടത്.

സെപ്റ്റംബര്‍ 2022 മുതൽ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന ബുംറയ്ക്ക് ടി20 ലോകകപ്പ് നഷ്ടമായിരുന്നു.