റിയൽ കാശ്മീരിനെ സമനിലയിൽ തളച്ച് ഐസാൾ, ഗോകുലത്തിന് നേട്ടം

20230109 203702

ഹീറോ ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഐസാളും റിയൽ കാശ്മീരും പോയിന്റ് പങ്കു വെച്ച് പിരിഞ്ഞു. ഐസാളിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിതമായി പിരിയുകയായിരുന്നു. ഇതോടെ ഗോകുലത്തിന് മൂന്നാം സ്ഥാനത്ത് തന്നെ തുടരാനായി. ഒരു പോയിന്റ് പിറകിൽ നാലാം സ്ഥാനത്താണ് റിയൽ കശ്മീർ. ഐസാൾ ഏഴാമതാണ്.

റിയൽ 203711

ലീഗിന്റെ തുടക്കത്തിൽ മുന്നിൽ കുതിച്ചിരുന്ന റിയൽ കശ്മീർ കഴിഞ്ഞ മത്സരങ്ങളിൽ തുടരുന്ന മോശം പ്രകടനം ആയിരുന്നു ഇന്നും ആവർത്തിച്ചത്. വിജയമില്ലാതെ തുടർച്ചയായ നാലാമത്തെ മത്സരമാണ് അവർ വിജയമില്ലാതെ കടന്ന് പോകുന്നത്.

എട്ടാം മിനിറ്റിൽ തന്നെ ഹെൻറി കിസെക്ക ഐസാളിനായി ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡ് റഫറി വിധിച്ചു. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുൻപ് തർപുയ നൽകിയ പാസിൽ കിസെക്കക് ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യം കാണാതെ പോയി. രണ്ടാം പകുതിയിൽ റിയൽ കശ്മീർ താരം വദുദുവിന്റെ ലോങ് റേഞ്ചർ ഇഞ്ചുകൾ മാത്രം അകന്ന് പോയി. കിസെക്കയുടെ മറ്റൊരു അവസരം സുഭാഷിശ് റോയ് തടുത്തു. തൊണ്ണൂറാം മിനിറ്റിൽ വദുദുവിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു.