പോട്ടറിന്റെ ബ്രൈറ്റൺ മികവ് തുടരുന്നു| Report

Newsroom

20220821 192344
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഒരു വിജയം കൂടെ നേടിക്കൊണ്ട് ബ്രൈറ്റൺ ലീഗിൽ ആദ്യ നാലിലേക്ക് മുന്നേറി. ഇന്ന് ലണ്ടണിൽ ചെന്ന് വെസ്റ്റ് ഹാമിനെ നേരിട്ട ബ്രൈറ്റൺ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ഡേവിഡ് മോയ്സിന്റെ ടീമിനാകട്ടെ ഈ സീസണിലെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

ബ്രൈറ്റൺ

ഇന്ന് മത്സരത്തിന്റെ 22ആം മിനുട്ടിൽ വെൽബെക്ക് നേടിയ പെനാൾട്ടി ആണ് ബ്രൈറ്റന്റെ ആദ്യ ഗോളായി മാറിയത്. വെസ്റ്റ് ഹാമിനായി അരങ്ങേറ്റം നടത്തിയ കെഹ്റർ ആയിരുന്നു പെനാൾട്ടി വഴങ്ങിയത്. ഈ പെനാൾട്ടി മാക് അലിസ്റ്റർ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഗ്രോസിന്റെ പാസിൽ നിന്ന് ട്രൊസാർഡ് ബ്രൈറ്റന്റെ രണ്ടാം ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രൈറ്റണ് 7 പോയിന്റും വെസ്റ്റ് ഹാമിന് പൂജ്യം പോയിന്റും ആണുള്ളത്.