ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടാനുള്ള ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിന് ബ്രെന്റ്ഫോർഡ് യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബൗണ്മതിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്രെന്റ്ഫോർഡ് ഫൈനലിൽ എത്തിയത്. അഗ്രിഗേറ്റിൽ 3-2നാണ് വിജയം. ആദ്യപാദത്തിൽ ബൗണ്മത് 1-0ന് വിജയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡ് പ്ലേ ഓഫ് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.
ഇന്ന് തുടക്കത്തിൽ അഞ്ചാം മിനുറ്റ്രിൽ ഡഞ്ചുമയുടെ ഗോൾ ബ്രെന്റ്ഫോർഡിനെ മുന്നിൽ എത്തിച്ചു. ആ സമയത്ത് ബൗണ്മത് അഗ്രിഗേറ്റിൽ 2-0ന് മുന്നിൽ എത്തിയിരുന്നു. എന്നാൽ അതിൽ പതറാതെ തിരികെ വരാൻ ബ്രെന്റ്ഫോർഡിനായി. ടോണിയുടെ പെനാൾട്ടിയിൽ നിന്ന് ആണ് ബ്രെന്റ് ഫോർഡ് സമനില ഗോൾ നേടിയത്. 28ആം മിനുട്ടിൽ മെഫാം ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബൗണ്മത് പത്തുപേരായി ചുരുങ്ങി.
ഇത് മുതലെടുത്ത ബ്രെന്റ്ഫോർഡ് രണ്ടാം പാദത്തിൽ ലീഡ് എടുത്തു. 50ആം മിനുട്ടിൽ ജാനെൽറ്റ് ആണ് ലീഡ് നൽകിയ ഗോൾ നേടിയത്. 81ആം മിനുട്ടിൽ ഫോർസിന്റെ ഗോൾ ബ്രെന്റ്ഫോർഡിന് വിജയവും നൽകിയത്. രണ്ടാം പ്ലേ ഓഫിൽ സ്വാൻസിയും ബാർൻസ്ലിയും ആണ് നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ സ്വാൻസി 1-0ന് വിജയിച്ചിരുന്നു.