സെബയോസ് ആഴ്സണലിൽ തുടരില്ല

20210522 203529
- Advertisement -

സെബയോസ് ആഴ്സണലിൽ തുടരില്ല. ലോണിൽ ആഴ്സണലിൽ കളിക്കുന്ന താരത്തിന്റെ കരാർ പുതുക്കേണ്ടതില്ല എന്ന് ആഴ്സണൽ തീരുമാനിച്ചു. മധ്യനിര താരം സെബയോസ് അവസാന രണ്ടു വർഷമായി ആഴ്സണലിനായി ലോണിൽ കളിക്കുന്നുണ്ട്‌. കഴിഞ്ഞ സീസണിൽ നല്ല പ്രകടനമായിരുന്നു എങ്കിലും ഈ സീസണിൽ സെബയോസിന് വലിയ പ്രകടനങ്ങൾ നടത്താൻ ആയില്ല. താരം തന്റെ പാരന്റ് ക്ലബായ റയൽ മാഡ്രിഡിലേക്ക് തന്നെ തിരികെപോകും.

25കാരനായ താരത്തെ വിൽക്കാൻ ആകും റയൽ മാഡ്രിഡിന്റെയും ശ്രമം. ലാലിഗയിൽ നിന്ന് തന്നെ സെബയോസിന് നല്ല ഓഫറുകൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ആഴ്സണലിനൊപ്പം എഫ് കപ്പ് കിരീടം നേടാൻ സെബയോസിനായിരുന്നു. സെബയോസ് റയലിനായി 56 മത്സരങ്ങൾ കളിച്ച താരമാണ്. സ്പെയിൻ അണ്ടർ 21 ടീമിനായും സെബയോസ് മുമ്പ് കളിച്ചിട്ടുണ്ട്. പക്ഷെ സിദാനൊ റയലോ സെബയോസിന് റയലിൽ ഭാവി കാണുന്നില്ല.

Advertisement