ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു, മോഹൻ ബഗാൻ മുന്നോട്ട്

20220227 212423

ബെംഗളൂരു എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് ജയം നിർബന്ധമായിരുന്ന മത്സരത്തിൽ അവർ മോഹൻ ബഗാനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടു. മോഹൻ ബഗാൻ ഈ വിജയത്തോടെ സെമി ഫൈനലിന് തൊട്ടരികിൽ എത്തി. ആദ്യ പകുതിയുടെ അവസാനം ഒരു ലോകോത്തര ഫ്രീകിക്കിലൂടെ ലിസ്റ്റൺ കൊളാസോ ആണ് മോഹൻ ബഗാന് ലീഡ് നൽകിയത്. താരത്തിന്റെ ലീഗിലെ ഈ സീസണിലെ എട്ടാം ഗോളാണിത്.
20220227 212425
രണ്ടാം പകുതിയുടെ അവസാനം മൻവീർ സിങ് കൂടെ വല കണ്ടെത്തിയതോടെ മോഹൻ ബഗാൻ വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ മോഹൻ ബഗാന് 18 മത്സരങ്ങളിൽ നിന്ന് 34 പോയിന്റായി. അവർ ഇപ്പോൾ ലീഗിൽ മൂന്നാമതാണ്. 19 മത്സരങ്ങളിൽ 26 പോയിന്റുള്ള ബെംഗളൂരു എഫ് സിക്ക് ഇനി അവസാന മത്സരം വിജയിച്ചാൽ ടോപ് 4ൽ എത്താൻ ആവില്ല.