അർജന്റീനയുമായി പൂർത്തിയാകാതിരുന്ന ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ബുധനാഴ്ച പറഞ്ഞു. ലോകകപ്പ് യോഗ്യത ഒക്കെ ഉറച്ച് കഴിഞ്ഞ ഈ അവസരത്തിൽ ഈ മത്സരം ഇനി വീണ്ടും നടത്തുന്നത് അനാവശ്യമാണെന്ന് ബ്രസീൽ പറയുന്നു. മുമ്പ് കളി ആദ്യ നടത്തിയപ്പോൾ നാല് അർജന്റീനിയൻ കളിക്കാർ COVID-19 പ്രോട്ടോക്കോളുകൾ ലംഘിച്ച കാരണം മത്സരം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അന്ന് അത് വലിയ വിവാദവുമായിരുന്നു.
ഫിഫ ഇരു രാജ്യങ്ങൾക്കും പിഴ ചുമത്തുകയും മത്സരം വീണ്ടും കളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബ്രസീലിന്റെ കോൺഫെഡറേഷനും അർജന്റീനയുടെ ഫെഡറേഷനും സ്‌പോർട്‌സ് ആർബിട്രേഷൻ ഇതിനെതിരെ കോടതിയെ സമീപച്ചിരുന്നു.
സെപ്റ്റംബറിലായിരിക്കും മത്സരം നടത്തേണ്ടത് എന്നാണ് ഫിഫ പറഞ്ഞത്. പരിക്കുകൾ, സസ്‌പെൻഷനുകൾ, അർജന്റീനക്കാർ ബഹിഷ്‌കരിക്കാനുള്ള സാധ്യത എന്നിവ എല്ലാം കാരണം ബ്രസീൽ കോച്ച് ടിറ്റെ ഈ മത്സരം കളിക്കാൻ താൽപ്പര്യമില്ലെന്ന് ബ്രസീലിയൻ കോൺഫെഡറേഷനോട് പറഞ്ഞിട്ടുണ്ട്. ലോകകപ്പിന് തൊട്ടു മുമ്പ് ഇങ്ങനെ ഒരു റിസ്ക് എടുക്കാൻ ബ്രസീലിന് താല്പര്യമില്ല.
പകരം യൂറോപ്പിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് ബ്രസീൽ ആഗ്രഹിക്കുന്നത്.
Story Highlight: Brazil FA rejects playing postponed World Cup Qualifier against Argentina