കോടതിയുടെ പച്ചക്കൊടി, കോപ അമേരിക്ക ബ്രസീലിൽ തന്നെ നടത്താം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ അമേരിക്ക നടക്കുമോ ഇല്ലയോ എന്ന ആശങ്ക പൂർണ്ണമായും നീങ്ങിയിരിക്കുകയാണ്. ബ്രസീൽ സുപ്രീം കോടതി കോപ അമേരിക്ക തടയാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹർജികൾ തള്ളി. കോപ അമേരിക്ക നടത്താം എന്നും തടയേണ്ട ആവശ്യമില്ല എന്നും കോടതി വിലയിരുത്തി. ഗവൺമെന്റ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും കൂടുതൽ കരുതൽ എടുക്കാൻ നിർദ്ദേശം നൽകും എന്നും ഹർജി തള്ളി കൊണ്ട് കോടതി പറഞ്ഞു.

ബ്രസീലിലെ വലിയ രാഷ്ട്രീയ പോരാട്ടമായി മാറിയ കോപ അമേരിക്ക ടൂർണമെന്റിനെതിരെ ബ്രസീൽ പ്രതിപക്ഷ പാർട്ടിയായ ബ്രസീൽ സോഷ്യലിസ്റ്റ് പാർട്ടിയും അതിന്റെ നേതാവ് ജൂലൊയോ ഡെൽഗാഡോയും ആയിരുന്നു കോടതിയിൽ പോരാട്ടം നടത്തിയത്. ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കും എന്നും ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണ് എന്നും പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ പറഞ്ഞു. അമേരിക്ക കഴിഞ്ഞാൽ കൊറോണ ഏറ്റവും മോശമായൊ ബാധിച്ച രാജ്യമാണ് ബ്രസീൽ. 475000ൽ അധികം ആൾക്കാർ ബ്രസീലിൽ ഇതിനകം കൊറോണ ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.

ടൂർണമെന്റ് നടത്താൻ കോടതി കൂടെ അനുവദിച്ചതോടെ ബ്രസീലിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ ഞായറാഴ്ച ആണ് കോപ അമേരിക്ക ആരംഭിക്കുന്നത്.