“സാധ്യതകളിൽ മുന്നിൽ ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്” : മെസ്സി

Nihal Basheer

ഇത്തവണ ലോകകപ്പ് ഉയർത്താൻ ഏറ്റവും സാധ്യതയുള്ള ടീമായിട്ടാണ് അർജന്റീനയെ ലോകം മുഴുവൻ കാണുന്നത്. എന്നാൽ ലയണൽ മെസ്സിയുടെ അഭിപ്രായമോ…? ഒരഭിമുഖത്തിൽ ഇത്തവണ കപ്പുയർത്താൻ സാധ്യതയുള്ളതായി തനിക്ക് തോന്നുന്ന ടീമുകളെ അർജന്റീന ക്യാപ്റ്റൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവരാണ് ഈ ടീമുകൾ എന്ന് മെസ്സി പറഞ്ഞു. ഇവർക്ക് മറ്റു ടീമുകളെക്കാൾ ഒരിത്തിരി മുൻതൂക്കം ഉള്ളതായി മെസ്സി വിലയിരുത്തി. അർജന്റീന മികച്ച ഫോമിൽ തന്നെ ആണെന്നും എങ്കിലും തങ്ങൾ കൂടുതൽ.യൂറോപ്യൻ ടീമുകളെ അടുത്ത കാലത്ത് നേരിട്ടിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബ്രസീൽ20221115 162748

ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു തുടങ്ങുന്നതാണ് ഏറ്റവും പ്രധാനം എന്ന് മെസ്സി പറഞ്ഞു. “സ്‌കലോനി വളരെ മികച്ചൊരു പരിശീലകൻ ആണ്” മെസ്സി തുടർന്നു, “മറ്റുള്ളവർ എന്ത് പറയുന്നു എന്നദ്ദേഹം കാര്യമാക്കാറില്ല, ദേശിയ ടീമിന് ഏറ്റവും യോജിച്ചതെന്ന് തോന്നുന്ന താരങ്ങളെ ടീമിലേക്ക് എടുക്കാൻ എപ്പോഴും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്”. വിരമിച്ച ശേഷവും ഫുട്ബാളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തന്നെയാണ് ആഗ്രഹമെന്നും, എന്നാൽ ഒരു പരിശീലകനായി തന്നെ സ്വയം കാണുന്നില്ലെന്നും മെസ്സി ചൂണ്ടിക്കാണിച്ചു.