ക്ലബ്ബിലേക്ക് വരണം എന്നു ദിവസവും ഒരുപാട് ആഴ്‌സണൽ ആരാധകർ ആണ് സന്ദേശങ്ങൾ അയക്കുന്നത് – മിഹൈലോ മദ്രൈക്

Wasim Akram

20221111 025113
Download the Fanport app now!
Appstore Badge
Google Play Badge 1

വർദ്ധിച്ചു വരുന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ആഴ്‌സണലിൽ എത്തും എന്ന വാർത്തകളിൽ പ്രതികരിച്ചു യുക്രെയ്ന്റെ ശാക്തർ താരം മിഹൈലോ മദ്രൈക്. ആഴ്‌സണലിന്റെ യുക്രെയ്ൻ താരം ഒലക്സാണ്ടർ സിഞ്ചെങ്കോയുടെ ഭാര്യയും ടിവി അവതാരകയും ആയ വ്ലാദ സെഡാനു നൽകിയ അഭിമുഖത്തിൽ ആണ് മദ്രൈക് തന്റെ മനസ്സ് തുറന്നത്. ജനുവരിയിൽ ശാക്തർ വിടാൻ ആയില്ലെങ്കിൽ നിരാശൻ ആവും എന്നു പറഞ്ഞ മദ്രൈക് തനിക്ക് ക്ലബിന്റെ ചരിത്രത്തെക്കാളും വലിപ്പത്തെക്കാളും പ്രധാനം കളി ശൈലി ആണെന്ന് വ്യക്തമാക്കി.

 മിഹൈലോ മദ്രൈക്

മികച്ച ഫുട്‌ബോൾ കളിക്കുന്ന ടീമിൽ എത്താൻ ആണ് തനിക്ക് താൽപ്പര്യം എന്നു പറഞ്ഞ മദ്രൈക് ഒരു ചോദ്യത്തിന് ഉത്തരമായി തനിക്ക് ഇഷ്ടപ്പെട്ട മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുന്ന യൂറോപ്യൻ ടീമുകൾ നാപോളി, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ ടീമുകളുടെ പേര് ആണ് പറഞ്ഞത്. ആഴ്‌സണൽ കളിക്കുമ്പോൾ എല്ലാം താൻ ആഴ്‌സണലിന്റെ കളി കാണാറുണ്ട് എന്നു പറഞ്ഞ മദ്രൈക് പന്ത് കൈവശം വക്കുന്നതിനു ഗോൾ അടിക്കുന്ന ആഴ്‌സണലിന്റെ ശൈലി തനിക്ക് ഇഷ്ടമാണ് എന്നും പറഞ്ഞു.

എങ്ങാനും റയൽ മാഡ്രിഡിൽ പകരക്കാരൻ ആവാനോ അല്ല ആഴ്സണലിൽ ആദ്യ പതിനൊന്നിൽ കളിക്കാനോ അവസരം കിട്ടിയാൽ താൻ ആഴ്‌സണൽ ആയിരിക്കും തിരഞ്ഞെടുക്കുക എന്നും യുക്രെയ്ൻ താരം കൂട്ടിച്ചേർത്തു. എന്നാൽ ആദ്യ ടീമിൽ തനിക്ക് ഇടം ഉണ്ടെന്ന ഉറപ്പ് ക്ലബ് പരിശീലകനിൽ നിന്നു ഉണ്ടായാൽ മാത്രമെ താൻ ആ ക്ലബിൽ ചേരുക ഉള്ളു എന്നും താരം കൂട്ടിച്ചേർത്തു. ആഴ്‌സണലും ആയുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെ തന്നെ ആയിരക്കണക്കിന് ആഴ്‌സണൽ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരാൻ ആരംഭിച്ചു എന്നു പറഞ്ഞ താരം ദിവസവും ആഴ്‌സണലിലേക്ക് വരണം എന്ന നിരവധി സന്ദേശങ്ങൾ ആഴ്‌സണൽ ആരാധകരിൽ നിന്നു ലഭിക്കുന്നു എന്നും വ്യക്തമാക്കി.

മറ്റു ക്ലബുകളുടെ ആരാധകരിൽ അത്തരം ഒരു പ്രതികരണം ലഭിച്ചില്ല എന്നും താരം പറഞ്ഞു. വിങർ ആയി ഉഗ്രൻ പ്രകടനം നടത്തുന്ന മദ്രൈക് ഈ ചാമ്പ്യൻസ് ലീഗിലും ഉഗ്രൻ പ്രകടനം ആണ് പുറത്ത് എടുത്തത്. താരത്തിന് ആയി 60 മില്യൺ യൂറോ എങ്കിലും പ്രതീക്ഷിക്കുന്നുണ്ട് ശാക്തർ, താരത്തെ ഒരുപാട് നാളായി പിന്തുടരുന്ന ആഴ്‌സണലിന് താരത്തെ ടീമിൽ എത്തിക്കാനുള്ള താൽപ്പര്യം പരസ്യമാണ്. താരവും ഇപ്പോൾ തന്റെ ഇഷ്ടം പരസ്യമാക്കിയിരിക്കുക ആണ്. നമ്മൾ ഇനി കണ്ടു മുട്ടുന്നത് മറ്റൊരു സാഹചര്യത്തിൽ ആവട്ടെ എന്നു പറഞ്ഞു ‘കം ഓൺ യൂ ഗൂണേഴ്‌സ്’ എന്നു പറഞ്ഞു താരം ആഴ്‌സണലിൽ എത്തണം എന്നാണ് തന്റെ ആഗ്രഹം എന്നു പറഞ്ഞാണ് വ്ലാദ സെഡാൻ അഭിമുഖം അവസാനിപ്പിച്ചത്.