രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം, ഗോവയ്ക്കെതിരെ വിജയവുമായി കേരളം

Rohan S Kunnummal

രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ ഗോവയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയിൽ തകര്‍പ്പന്‍ വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗോവ 241 റൺസ് നേടിയപ്പോള്‍ കേരളം 5 വിക്കറ്റ് വിജയം ആണ് നേടിയത്.

74 പന്തിൽ നിന്ന് തന്റെ ശതകം തികച്ച രോഹന്‍ 101 പന്തിൽ നിന്ന് 134 റൺസ് നേടി പുറത്താകുകയായിരുന്നു. 17 ഫോറും 4 സിക്സും അടങ്ങിയതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. സച്ചിന്‍ ബേബി 51 റൺസ് നേടിയപ്പോള്‍ കേരളം 38.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. സച്ചിന്‍ ബേബി തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. വത്സൽ ഗോവിന്ദ് 22 റൺസ് നേടി പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഗോവ 241/8 എന്ന സ്കോര്‍ നേടുകയായിരുന്നു. 69 റൺസ് നേടിയ ദര്‍ശന്‍ മിസാലും 32 റൺസ് നേടിയ ദീപ്‍രാജ് ഗവോങ്കാറും 34 റൺസ് നേടിയ സുയാഷ് പ്രഭുദേശായിയും ആണ് ഗോവന്‍ നിരയിൽ തിളങ്ങിയത്. കേരളത്തിന് വേണ്ടി അഖിൽ സക്കറിയ 3 വിക്കറ്റും ബേസിൽ എന്‍പി 2 വിക്കറ്റും നേടി.