ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

ട്വന്റി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഡ്വെയ്ൻ ബ്രാവോ പ്രഖ്യാപിച്ചു. മറ്റന്നാൾ നടക്കുന്ന ഓസ്ട്രേലിയക്ക് എതിരായ മത്സരം ആകും ബ്രാവോയുടെ വെസ്റ്റിൻഡീസ് ജേഴ്സിയിലെ അവസാന മത്സരം. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ മുമ്പ് 2018ലും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

“വിരമിക്കാനിള്ള സമയമായെന്ന് ഞാൻ കരുതുന്നു. എനിക്ക് വളരെ മികച്ച ഒരു കരിയർ ആണ് ലഭിച്ചത്. 18 വർഷം വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കാൻ തനിക്കായിം ഇതിക് ചില ഉയർച്ചകളും താഴ്ചകളും ഉണ്ടായിരുന്നു, എന്നാൽ ഞാൻ അതിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, തന്റെ നാടിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്.,” ബ്രാവോ ഇന്നത്തെ മത്സര ശേഷം പറഞ്ഞു

2012ലും 2016ലും വെസ്റ്റിൻഡീസ് ടി20 ലോകകപ്പ് നേടുമ്പോൾ ബ്രാവോ ടീമിനൊപ്പം ഉണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസിനായി ഇതുവരെ 90 ടി20 മത്സരങ്ങൾ കളിച്ച അദ്ദേഹം 1245 റൺസ് നേടിയിട്ടുണ്ട്. ഒപ്പം 78 വിക്കറ്റും വീഴ്ത്തി.